സമയപരിധി നീട്ടണം.

Wednesday 14 December 2022 12:00 AM IST

കോട്ടയം. പരിസ്ഥിതിലോല മേഖലയിൽ ഉപഗ്രഹസർവേയിലൂടെ കണ്ടെത്തിയ നിർമ്മിതികളിൽ വിട്ടുപോയവ ചൂണ്ടിക്കാട്ടി പരാതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 22 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, കൃഷിയിടങ്ങൾ മറ്റ് നിർമ്മിതികൾ സംബന്ധിച്ച് സംസ്ഥാന റിമോർട്ട് സെൻസിങ്ങ് ആൻഡ് എൺവയൺമെന്റ് സെന്റർ കണ്ടെത്തിയ വിശദാംശങ്ങളും ഭൂപടവും കഴിഞ്ഞ ദിവസം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പൂർണ്ണമല്ലെന്ന പരാതിയുള്ളതിനാൽ

മുഴുവൻ നിർമ്മിതികളുടെ വിശദാംശങ്ങളും പരിസ്ഥിതിലോല മേഖല അതിർത്തി അറിയിക്കുന്ന ജിയോ കോർഡിനേറ്റുകളും പൂർണ്ണമായും പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.