പ്രവാസി പരിഹാര സമിതി യോഗം.
Wednesday 14 December 2022 12:00 AM IST
കോട്ടയം. പ്രവാസി പരിഹാര സമിതി യോഗത്തിൽ ലഭിച്ച 19 പരാതികളിൽ പതിനഞ്ചിലും നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. തൊഴിൽ നഷ്ടമായി നാട്ടിൽ തിരിച്ചെത്തി മടങ്ങിപ്പോകാനാകാതെ വന്ന പ്രവാസിയ്ക്ക് ബി.പി.എൽ. കാർഡ് നൽകാനുള്ള അപേക്ഷ, സ്വത്തുതർക്കത്തിൽപ്പെട്ട് വിദേശയാത്ര മുടങ്ങിയ പ്രവാസിയുടെ പരാതികൾ തുടങ്ങിയവയും സമിതിയുടെ പരിഗണനയ്ക്ക് വന്നു. പ്രഥമ ലോക കേരള സഭയുടെ ശിപാർശപ്രകാരമാണ് പ്രവാസികളുടെ പരാതി പരിഹാരത്തിനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതി രൂപീകരിച്ചത്. രണ്ടു മാസത്തിലൊരിക്കലാണ് സമിതി യോഗം ചേരുന്നത്. എ.ഡി.എം. ജിനു പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ബിനു ജോൺ പങ്കെടുത്തു.