ഡ്രൈവറെ ആക്രമിച്ച ആറു പേർ അറസ്റ്റിൽ
Wednesday 14 December 2022 1:24 AM IST
പയ്യന്നൂർ: വ്യാപാര സ്ഥാപനത്തിൽ കടന്നുകയറി സ്ഥാപനത്തിലെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. രണ്ടു ദിവസം മുൻപ് രാത്രി വെള്ളൂർ പാലത്തരയിലെ മെട്രോ സോഫ കമ്പനിയിൽ അതിക്രമിച്ചുകയറി ഡ്രൈവർ വെള്ളച്ചാൽ കൊടക്കാട് സ്വദേശി സരീഷി (35) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഉമേശൻ, ധനേഷ്, കലേഷ്, അനൂപ്, പ്രദീപൻ, സുബ്രഹ്മണ്യൻ എന്നിവരെ പയ്യന്നൂർ പൊലീസ് അറസ്റ്റുചെയ്തത്.
സരീഷിനെ മാരകായുങ്ങൾ കൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ സരീഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാഹന പാർക്കിംഗിനെ സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പറയുന്നു.