മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Wednesday 14 December 2022 12:11 AM IST

വിഴിഞ്ഞം: മാരക മയക്കുമരുന്നുമായി യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം വെള്ളാർ നെടുമം കിഴക്കേവിളാകത്ത് വീട്ടിൽ സെയ്യദലിനെയാണ് (27) വീട് റെയ്ഡ് ചെയ്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പ്രതിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി 190 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 3 ഗ്രാം 180 മില്ലിഗ്രാം ചരസ്, 0.130 മില്ലിഗ്രാം എം.ഡി.എം, 8 ഗ്രാം 800 മില്ലിഗ്രാം കഞ്ചാവ് തുടങ്ങിയവ പിടികൂടി.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ക്രിസ്മസ്, ന്യൂ ഇയർ ദിനങ്ങളിൽ കച്ചവടം നടത്താനാണ് മരുന്നുകൾ ശേഖരിച്ചുവച്ചത്. കോവളം എസ്.എച്ച്.ഒ ബിജോയ്, കരമന എസ്.എച്ച്.ഒ സുജിത്ത്, കോവളം എസ്.ഐ അനീഷ്, എ.എസ്.ഐ മുനീർ, സി.പി.ഒമാരായ ഷൈൻ ജോസ്,സുജിത,സെൽവദാസ്,ഷിബു, ഡാനിയേൽ, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.