ചെ​ന്നി​ത്ത​ല​യി​ലെ​ ​വ്യാ​പാര സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ ​മോ​ഷ​ണം ചെ​ന്നി​ത്ത​ല​യി​ൽ​ ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മോ​ഷ​ണം

Wednesday 14 December 2022 1:39 AM IST

മാ​ന്നാ​ർ​:​ ​ചെ​ന്നി​ത്ത​ല​യി​ലെ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​വ്യാ​പ​ക​ ​മോ​ഷ​ണം​ ​ന​ട​ന്നു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടു​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​ചെ​ന്നി​ത്ത​ല​ ​ഒ​രി​പ്രം​ ​പ​ട്ട​രു​കാ​ട് ​ജം​ഗ്ഷ​ന് ​സ​മീ​പ​മു​ള്ള​ ​ന​ന്ദ​നം​ ​സ്റ്റോ​ഴ്സ്,​ ​കാ​രാ​ഴ്മ​ ​ജം​ഗ്ഷ​നി​ലെ​ ​ജ​ൻ​ഔ​ഷ​ധി​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​ർ,​ ​പൂ​ക്ക​ട,​ ​മ​ഹാ​ല​ക്ഷ്മി​ ​ടെ​യ്ലേ​ഴ്സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു​ ​മോ​ഷ​ണം. കാ​രാ​ഴ്മ​ ​ജെ​ബി​ ​സ്പോ​ട്ട് ​ഷ​വ​ർ​മ​ ​ഹ​ട്ടി​ൽ​ ​മോ​ഷ​ണ​ ​ശ്ര​മ​വും​ ​ന​ട​ത്തി.​ ​കു​റ്റി​യി​ൽ​ ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​ത്തെ​ ​ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത​ ​ഗീ​താ​ഞ്ജ​ലി​ ​വീ​ട്ടി​ൽ​ ​ക​യ​റി​യ​ ​മോ​ഷ്ടാ​വ് ​വീ​ടി​നു​ ​നാ​ശ​ന​ഷ്ടം​ ​വ​രു​ത്തി.​ ​മു​ൻ​വാ​തി​ൽ​ ​കു​ത്തി​പ്പൊ​ളി​ച്ചു.​ ​ടെ​ലി​വി​ഷ​ൻ​ ​വ​ലി​ച്ചെ​റി​ഞ്ഞ് ​ന​ശി​പ്പി​ച്ചു.​ ​അ​ല​മാ​ര​യി​ൽ​ ​നി​ന്നും​ ​തു​ണി​ക​ൾ​ ​വാ​രി​ ​നി​ല​ത്തി​ടു​ക​യും​ ​ചെ​യ്തു. വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഷ​ട്ട​റി​ന്റെ​ ​പൂ​ട്ടു​ക​ൾ​ ​ത​ക​ർ​ത്താ​ണ് ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​ന​ന്ദ​നം​ ​സ്റ്റോ​ഴ്സി​ൽ​ ​നി​ന്ന് 15,000​ ​രൂ​പ​ ​ക​വ​ർ​ന്നെ​ന്ന് ​ഉ​ട​മ​ ​മം​ഗ​ല​ത്തേ​ത്ത് ​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​ജ​ൻ​ ​ഔ​ഷ​ധി​യി​ൽ​ ​നി​ന്ന് 6,000​ ​രൂ​പ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണും,​ ​മ​ഹാ​ല​ക്ഷ്മി​ ​ടെ​യ്ലേ​ഴ്സി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​കാ​ണി​ക്ക​വ​ഞ്ചി​യും​ ​പൂ​ക്ക​ട​യി​ൽ​ ​നി​ന്ന് 1650​ ​രൂ​പ​യും​ ​മോ​ഷ്ടി​ച്ചു.​ ​മാ​ന്നാ​ർ​ ​പൊ​ലീ​സ്‌​ ​സ്ഥ​ല​ത്തെ​ത്തി​ ​സ​മീ​പ​ത്തു​ള്ള​ ​സി.​സി.​ടി.​വി​ ​പ​രി​ശോ​ധി​ച്ച് ​മോ​ഷ്ടാ​വി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​പൂ​ട്ടു​ക​ൾ​ ​ത​ക​ർ​ക്കാ​ൻ​ ​അ​ടു​ത്തു​ള്ള​ ​വീ​ട്ടി​ൽ​നി​ന്നു​ ​മോ​ഷ്ടാ​വ് ​എ​ടു​ത്ത​ ​പി​ക്കാ​സും​ ​വെ​ട്ടു​ക​ത്തി​യും​ ​പൊ​ലീ​സ്‌​ ​ക​ണ്ടെ​ടു​ത്തു.​ ​മോ​ഷ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​ഒ​രാ​ൾ​ ​ത​ന്നെ​യാ​ണെ​ന്ന് ​പോ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​രും​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ക​രും​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​ദി​വ​സ​ങ്ങ​ൾ​ക്ക്മു​മ്പ് ​പ​രു​മ​ല​ ​തി​ക്ക​പ്പു​ഴ​ ​തി​രു​വാ​ർ​മം​ഗ​ലം​ ​ശി​വ​ക്ഷേ​ത്ര​ത്തി​ലും​ ​മൂ​ന്ന് ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​സ​മാ​ന​രീ​തി​യി​ൽ​ ​മോ​ഷ​ണം​ ​ന​ട​ന്നി​രു​ന്നു.