രാജീവ് വധക്കേസ്,മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റ്
ചാലക്കുടി: പരിയാരത്തെ രാജീവ് വധക്കേസിൽ മാപ്പുസാക്ഷിയായ പ്രതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മറ്റൊരു പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ ചാലക്കുടി മതിൽക്കൂട്ടം വീട്ടിൽ സുനി എന്ന സുനിൽകുമാറിനെ(48)യാണ് എസ്.ഐ: ഷാജു എടത്താടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൊരട്ടി കോനൂരിലെ സത്യൻ എന്നയാളെയാണ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. രാജീവ് വധക്കേസിലെ പ്രതിയായ സത്യൻ വിചാരണക്കിടെ മാപ്പുസാക്ഷിയായി മാറി. ഇതിൽ പ്രകോപിതനായാണ് സുനിൽകുമാർ ഭീഷിണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ അഭിഭാഷകൻ പ്രതിയായ രാജീവ് വധക്കേസ് 2917ലാണ് നടന്നത്. ഭൂമി ഇടപാടിലുണ്ടായ തർക്കത്തെ തുടർന്ന് അങ്കമാലി നായത്തോട് സ്വദേശി രാജീവിനെ പരിയാരത്തെ തവളപ്പാറ തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.