കാപ്പ നിയമപ്രകാരം തടവിലാക്കി

Wednesday 14 December 2022 2:43 AM IST

കിളിമാനൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, കാപ്പക്കേസ് ചുമത്തപ്പെട്ട് തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ പ്രവേശനവിലക്ക് നേരിടുകയും, എന്നാൽ വിലക്ക് ലംഘിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുകയും ചെയ്തയാളെ കാപ്പ നിയമപ്രകാരം തടവിലാക്കി.

നിലമേൽ, വാഴോട്, മൈലകുന്നിൽ വീട്ടിൽ ചിഞ്ചിലൻ എന്ന് വിളിക്കുന്ന നിസാമിനെയാണ് (40) തടവിലാക്കിയത്. ജില്ലയിൽ പ്രവേശന വിലക്ക് നേരിട്ട നിസാം ​ഇക്കഴിഞ്ഞ നവംബർ 28ന് കിളിമാനൂർ പഴയകുന്നുമ്മേൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ രണ്ട് കാറുകളിലെത്തിയ ക്വട്ടേഷൻ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി. കാണാനില്ലെന്ന് കാട്ടി ഇയാളുടെ ബന്ധുക്കൾ നൽകിയ പരാതി തുടർന്ന് കിളിമാനൂർ പൊലീസ് ക്വട്ടേഷൻ സംഘാം​ഗങ്ങളെ പിടികൂടി. കാണാതായ നിസാമിനെ കണ്ടെത്തിയതോടെ കാപ്പ നിയമം ലംഘിച്ച കുറ്റത്തിന് പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ഇയാളെ തടവിലാക്കുകയായിരുന്നു.അറസ്റ്റിന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനു,സി.ഐ എസ്.സനൂജ്, എസ്.ഐമാരായ വിജിത് കെ.നായർ, രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement