കാസർകോട് ബ്ളോക്ക് കബഡിയിൽ ജേതാക്കൾ

Tuesday 13 December 2022 9:49 PM IST

തൃക്കരിപ്പൂർ: കാസർകോട് ജില്ലാ കേരളോത്സവം കബഡി വനിതകളിൽ കാസർകോടും പുരുഷ വിഭാഗത്തിൽ മഞ്ചേശ്വരവും ജേതാക്കളായി. ഓരി യംഗ്‌മെൻസ് ക്ലബ്ബ് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വനിതാ വിഭാഗത്തിൽ കാറടുക്ക ബ്ലോക്കിനെ തോൽപ്പിച്ചാണ് കാസർകോട് ജേതാക്കളായത്. പുരുഷ വിഭാഗത്തിൽ കാഞ്ഞങ്ങാടിനാണ് രണ്ടാം സ്ഥാനം. ജില്ലാപഞ്ചായത്ത് മെമ്പർ എം.മനു സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർ എം.വി.ഗീതയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ.പ്രദീപൻ , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, ക്ലബ്ബ് പ്രസിഡന്റ് പി.പി.പ്രസാദ് ,ക്ലബ്ബ് സെക്രട്ടറി പി.പി.ബാബു തുടങ്ങിയവർ സംസാരിച്ചു. കൺവീനർ മണി പാലത്തര സ്വാഗതവും കോ - ഓഡിനേറ്റർ പി.വി.രതീഷ് നന്ദിയും പറഞ്ഞു.