എ.കെ.ടി.എ സ്ഥാപക ദിനാചരണം

Tuesday 13 December 2022 10:02 PM IST

കാഞ്ഞങ്ങാട്: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്ഥാപക ദിനവും ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി. വർദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിന് മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്നും വിലക്കയറ്റം തടയുന്നതിനും റെയിൽവേ യാത്രയ്ക്ക് മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവ് വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.രാധാകൃഷ്ണൻ, കെ.വി.കുഞ്ഞമ്പു, എം. റെജികുമാർ, എം.ബിന്ദു, ടി.ടി.ഗീത എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ലത നന്ദിയും പറഞ്ഞു.