വിദ്യാഭ്യാസ അവാർഡ് വിതരണം

Tuesday 13 December 2022 10:07 PM IST
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണം മത്സ്യഫെഡ് ചെയർമാൻ ടി. മനേഹരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് അവാർഡുകൾ നൽകിയത്. കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ മത്സ്യഫെഡ് ചെയർമാൻ മനോഹരൻ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഭരണസമിതി അംഗം കാറ്റാടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത അവാർഡ് വിതരണം നടത്തി. മത്സ്യഫെഡ് ഭരണസമിതി അംഗം പി.എ.രഘുനാഥൻ, നഗരസഭ വാർഡ് മെമ്പർ ശോഭന, സി ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ , എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ബാബുരാജ്, ബി.എം.എസ് ജില്ലാ സെക്രട്ടറി പി.ദിനേശ് തുടങ്ങിയവർ സംസാരിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ ശാന്തകുമാരി സ്വാഗതവും പ്രൊജ്ര്രക് ഓഫീസർ ഹർഷ കൃഷ്ണ നന്ദിയും പറഞ്ഞു.

Advertisement
Advertisement