മടിക്കൈ കമ്മാരൻ അനുസ്മരണം

Tuesday 13 December 2022 10:11 PM IST

മാവുങ്കാൽ: കേരളത്തിന്റെ ആത്മാഭിമാനം തകർത്ത നേതാവായി പിണറായി വിജയൻ മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി മാവുങ്കാലിൽ സംഘടിപ്പിച്ച മടിക്കൈ കമ്മാരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ, ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ്, ജില്ലാ സെക്രട്ടറി എൻ.മധു, സെൽ കോഡിനേറ്റർ എൻ.ബാബുരാജ്, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ഇ.കൃഷ്ണൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, മണ്ഡലം ജനറൽ സെക്രട്ടറി ബിജി ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് സ്വാഗതവും അജാനൂർ ഈസ്റ്റ് ഏരിയ പ്രസിഡന്റ് എം.പ്രദീപൻ നന്ദിയും പറഞ്ഞു.