വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ധർണ
Wednesday 14 December 2022 3:51 AM IST
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക,മെഡിസെപ്പ് പെൻഷൻകാർക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്നും നാളെയും മറ്റന്നാളും ജല അതോറിട്ടിയുടെ ആസ്ഥാനങ്ങൾക്ക് മുമ്പിൽ ധർണ നടത്തും.വെള്ളയമ്പലം കേന്ദ്ര കാര്യാലയത്തിന് മുമ്പിലെ സമരം രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഡിവിഷൻ ഓഫീസ് അങ്കണത്തിൽ നാളെ രാവിലെ 10ന് നടക്കുന്ന ധർണ കെ.ആൻസലൻ എം.എൽ.എയും മറ്റന്നാൾ ആറ്റിങ്ങൽ മൂന്നുമുക്കിൽ നടക്കുന്ന ധർണ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ജി.തുളസീധരൻ പിള്ളയും ഉദ്ഘാടനം ചെയ്യും.