ഇന്ധനവില കുറയ്ക്കണം

Wednesday 14 December 2022 12:02 AM IST
ഇന്ധനവില

ആലപ്പുഴ : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാതെ എണ്ണ കമ്പനികൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ ഭാരവാഹിയോഗം ആരോപിച്ചു. വില രാജ്യാന്തര വിപണിയിൽ കുറയുമ്പോൾ ആനുപാതികമായി ആഭ്യന്തരവിലയും കുറയുമെന്നുള്ള കേന്ദ്രസർക്കാരിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.പി.ഷാജിലാൽ, റിനുമോൻ സഞ്ചാരി, ബിജു ദേവിക, മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു.