നൂറു ശതമാനം നേടി പെരുമ്പളം
Wednesday 14 December 2022 1:09 AM IST
പൂച്ചാക്കൽ : പെരുമ്പളം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും യൂസർ ഫീ കളക്‌ഷനും നൂറു ശതമാനം കൈവരിച്ചതിന്റെ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് തല കേരളോത്സവത്തിലെ കലാ, കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എം.പ്രമോദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി.ആശ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് , എം.രാജേഷ്, പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.