കലാ സാഹിത്യ വേദി വാർഷികം

Wednesday 14 December 2022 1:27 AM IST
അക്ഷര ജ്വാല കലാ സാഹിത്യ വേദിയുടെ വാർഷികം സിനിമ സീരിയൽ താരം ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : അക്ഷര ജ്വാല കലാസാഹിത്യ വേദിയുടെ വാർഷികം നടൻ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ശർമ്മിള അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മോഹനൻ ചെട്ടിയാർ കടക്കരപ്പള്ളി, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, നഗരസഭ ചെയർപഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,പൂച്ചാക്കൽ ഷാഹുൽ,അനിൽ ചേർത്തല, വയലാർ മാധവൻകുട്ടി, അഡ്വ.കവിത, ഷാജി മഞ്ജരി, കെ.പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിക്കൽ, സോപാന സംഗീതം, നൃത്തം, ലഘുനാടകം എന്നിവയും ഉണ്ടായിരുന്നു. അക്ഷരജ്വാല നടത്തിയ എഴുത്തുപരീക്ഷയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ട്രഷറർ തുറവൂർ സുലോചന നന്ദി പറഞ്ഞു.