ധനസഹായ വിതരണം

Wednesday 14 December 2022 1:28 AM IST
സ്‌നേഹ സ്പർശം സൗഹൃദ വേദിയുടെ ഭിന്നശേഷിക്കാർക്കായുള്ള ധനസഹായ വിതരണോദ്ഘാടനം ചിയാംവെളി ഇർഷാദുൽ ഇസ്ലാം ജുമുഅ മസ്ജിദ് ഖത്തീബ് സി.എ സക്കീർ ഹുസൈൻ അൽ അസ്ഹരി നിർവഹിക്കുന്നു

മുഹമ്മ :ചിയാം വെളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌നേഹസ്പർശം സൗഹൃദവേദിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ധനസഹായ വിതരണം ആരംഭിച്ചു. പ്രതിമാസങ്ങളിൽ നിശ്ചിത തുക ഈ കുട്ടികൾക്ക് സ്‌നേഹ സ്പർശം നൽകും.വിതരണോദ്ഘാടനം ചിയാംവെളി ഇർഷാദുൽ ഇസ്ലാം ജുമുഅ മസ്ജിദ് ഖത്തീബ് സി.എ.സക്കീർ ഹുസൈൻ അൽ അസ്ഹരി നിർവഹിച്ചു. സ്‌നേഹസ്പർശം പ്രസിഡന്റ് അഷറഫ് അദ്ധ്യക്ഷനായി. സേവ് ദ ഫാമിലി പ്രസിഡന്റ് കെ.മുജീബ് വിശിഷ്ടാതിഥിയായി. ജൗഹർകോയ തങ്ങൾ, ബി.എം ബിയാസ്, ഇ.എ. യൂസഫ്,വി.പി.മുഹമ്മദ് നാസർ,എസ്.മുഹമ്മദ് സാലിഹ്,സി.എച്ച്.സാദിഖ്,ഷാജി റെഡ്മാർക്ക്,അൻസിൽ തുടങ്ങിയവർ സംസാരിച്ചു.