കർഷകസമരങ്ങളുടെ ഓർമ്മത്തുടിപ്പുമായി കിസാൻ സഭ ദേശീയ സമ്മേളനം

Wednesday 14 December 2022 12:18 AM IST

തൃശൂർ: വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെയും വിവിധ സംസ്‌കാരങ്ങളുടെയും സംഗമഭൂമികയായി കിസാൻ സഭയുടെ ദേശീയ സമ്മേളനവേദി. കാർഷികമേഖലയിൽ ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കിസാൻസഭയുടെ കേരളം മുതൽ കാശ്മീർ വരെയുള്ള സംസ്ഥാനങ്ങളിലെ 800 ഓളം പ്രതിനിധികളാണ് നാലു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഇന്നലെ രാവിലെ മുദ്രവാക്യമുഖരിതമായ അന്തരീക്ഷത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ ചെമ്പതാക ഉയർത്തി. ബദലിനായി മുന്നേറ്റം, തുടർ സമരങ്ങൾ, കർഷക ഐക്യം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയാണ് നാല് ദിവസത്തെ സമ്മേളനം. രക്തസാക്ഷിത്വ മണ്ഡപത്തിൽ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ളയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷമായിരുന്നു പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.

പതാക ഉയർത്തലിന് ഇ.പി. ജയരാജൻ, ഡോ. വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ്, മരിയ ധാവ്‌ളെ, സംസഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധകൃഷ്ണൻ, ജനറൽ കൺവീനർ എ.സി. മൊയ്തീൻ, വത്സൻ പനോളി, എം. പ്രകാശൻ, ഹേമലത, എം.എം. വർഗീസ്, എ.സി. മൊയ്തീൻ, എം. വിജയകുമാർ, എൻ.ആർ. ബാലൻ എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി എൻ.കെ. ശുക്ല രക്തസാക്ഷിത്വ, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് പ്രകാശ് ധാവ്‌ളെ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, എ. വിജയരാഘവൻ, പി.കെ. ബിജു, കെ.കെ. രാഗേഷ്, മന്ത്രി കെ. ബാലഗോപാൽ എന്നിവർ സംബന്ധിച്ചു.

എൽ.ഡി.എഫ് ഭരണം റോൾ മോഡൽ

രാജ്യത്തിന് തന്നെ റോൾ മോഡലായ ഭരണമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന്റേത്. കൊവിഡ് കാലത്തെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. കർഷകർക്ക് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.

- അശോക് ധാവ്ളെ, കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ്

തൊ​ലി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​ത​ക​ർ​ക്കു​ന്നു​ തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​ത​ക​ർ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ക​യാ​ണ്. യു.​പി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ​ഫ​ല​മാ​യാ​ണ് ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​ആ​രം​ഭി​ച്ച​ത്.​ ​അ​ത് ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​നീ​ക്കം. മോ​ദി​ ​ന​ൽ​കി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ഒ​ന്നും​ ​ന​ട​പ്പാ​ക്കു​ന്നി​ല്ല. - എ.​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്റ് ​

പു​ലി​ക്ക​ളി​യു​ടെ​ ​അ​ക​മ്പ​ടി​

തൃ​ശൂ​ർ​:​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സ​മ്മേ​ള​ന​ ​പ്ര​തി​നി​ധി​ക​ളെ​ ​തൃ​ശൂ​രി​ന്റെ​ ​ത​ന​ത് ​ക​ലാ​രൂ​പ​മാ​യ​ ​പു​ലി​ക്ക​ളി​യു​ടെ​യും​ ​നാ​ട​ൻ​പു​ലി​ക്ക​ളി​യു​ടെ​യും​ ​നാ​ട​ൻ​ ​ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​സ​മ്മേ​ള​ന​ ​ന​ഗ​രി​യി​ലേ​ക്ക് ​സ്വീ​ക​രി​ച്ച​ത്.​ ​കു​ട​വ​യ​ർ​ ​കു​ലു​ക്കി​ ​ചു​വ​ട് ​വ​ച്ച​ ​പു​ലി​ക​ൾ​ക്ക് ​ഒ​പ്പം​ ​സെ​ൽ​ഫി​ ​എ​ടു​ക്കാ​നും​ ​പ്ര​തി​നി​ധി​ക​ൾ​ ​ഏ​റെ​യാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ന്റെ​ ​സം​ഘാ​ട​ക​ ​മി​ക​വും​ ​ശ്ര​ദ്ധേ​യ​മാ​യി.​ 800​ ​ഓ​ളം​ ​വ​രു​ന്ന​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​താ​മ​സ​ ​സൗ​ക​ര്യ​വും​ ​മ​റ്റ് ​സൗ​ക​ര്യ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​മ​ന്ത്രി​ ​കെ.​ ​രാ​ധ​ാകൃ​ഷ്ണ​ൻ​ ​ചെ​യ​ർ​മാ​നും​ ​എ.​സി.​ ​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​റും​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ ​വ​ർ​ഗീ​സ് ​ട്ര​ഷ​റ​റു​മാ​യ​ ​ക​മ്മി​റ്റി​യാ​ണ് ​സ​മ്മേ​ള​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.