പാർലമെന്റ് ഭീകരാക്രമണം: രക്തസാക്ഷികൾക്ക് ആദരം

Wednesday 14 December 2022 12:20 AM IST

ന്യൂഡൽഹി: പാർലമെന്റ് ഭീകരാക്രമണത്തിന്റെ 21-ാം വാർഷികത്തിൽ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് രാജ്യം. പാർലമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ ജഗ്‌ദീപ് ധൻകർ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കൾ ആക്രമണത്തിനിടെ വീരമൃത്യു വരിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചു.

മരിച്ചവരുടെ ബന്ധുക്കളുമായി പിന്നീട് സ്‌പീക്കർ പിന്നീട് കൂടിക്കാഴ്ച നടത്തി.

2001 ഡിസംബർ 13ന് പാക് ഭീകര സംഘടനയായ ലഷ്‌കർ ഇതയ്ബ നടത്തിയ ആക്രമണത്തിൽ അഞ്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ സി.ആർ.പി.എഫ് കോൺസ്റ്റബിൾ, പാർലമെന്റിലെ രണ്ട് വാച്ച് ആൻഡ് വാർഡ് ജീവനക്കാർ, ഒരു തോട്ടക്കാരൻ, മാദ്ധ്യമ ഫോട്ടോഗ്രാഫർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.