ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം "സാരസ്വതം 2022' കൊടകരയിൽ

Wednesday 14 December 2022 12:32 AM IST

തൃശൂർ: ഭാരതീയ വിദ്യാനികേതൻ 22-ാം ജില്ലാ കലോത്സവം 'സാരസ്വതം 2022' 16, 17 തീയതികളിൽ കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 31 സ്‌കൂളുകളിൽ നിന്നായി 130 ഓളം ഇനങ്ങളിലായി രണ്ടായിരം മത്സരാർത്ഥികൾ പങ്കെടുക്കും.

16നു രാവിലെ 9.30ന് നടൻ എസ്. ദേവൻ ഉദ്ഘാടനം ചെയ്യും. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എൻ. രാജീവൻ അദ്ധ്യക്ഷനാകും. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ വിശിഷ്ടാതിഥിയാകും. വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി. ഗോപാലൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ പെരുവനം കുട്ടൻമാരാരെ ആദരിക്കും. പത്രസമ്മേളനത്തിൽ വിദ്യാനികേതൻ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.എൻ. രാജീവൻ, രക്ഷാധികാരി ടി.സി. സേതുമാധവൻ, എം.ആർ. രാധിക, പി.ജി. ദിലീപ്, ടി.കെ. സതീഷ് എന്നിവർ പങ്കെടുത്തു.