ഈഞ്ചയ്ക്കൽ സ്കൂളിൽ 30 ലക്ഷത്തിന്റെ വികസന പദ്ധതി
Wednesday 14 December 2022 2:48 AM IST
തിരുവനന്തപുരം: 150 വർഷത്തിലധികം പഴക്കമുള്ള ഈഞ്ചയ്ക്കൽ ഗവ.യു.പി.സ്കൂളിൽ 30 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുമെന്ന് നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇതിനായി രണ്ട് പദ്ധതികൾ തയ്യാറാക്കി.ഡെൻഡർ ഉടനുണ്ടാവും. പുതിയ കെട്ടിടത്തിന് 20 ലക്ഷവും അറ്റകുറ്റപണികൾക്ക് 10 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. റാമ്പുള്ള ടോയ്‌ലെറ്റ് സമുച്ചയം നിർമ്മിച്ചിട്ടുണ്ട്. കാലതാമസം കൂടാതെ പണി പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിലാണ് നടപടി.