ടൂറിസം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Wednesday 14 December 2022 2:50 AM IST
തിരുവനന്തപുരം: ഡി.ടി.പി.സി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഡി.ടി.പി.സി ജീവനക്കാരുടെ സംസ്ഥാന സമ്മേളനം, ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനപ്രസിഡന്റ് അഡ്വ.ബി.സത്യൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജി.വിജയകുമാർ ആർ.രാമു, എസ്.അനിൽകുമാർ, പി.പി പവനൻ, പി.ഡി ജോസ് എന്നിവർ സംസാരിച്ചു, ഭാരവാഹികളായി.അഡ്വ.ബി.സത്യൻ(പ്രസിഡന്റ്),പി.പി പവനൻ, എസ്, അനിൽകുമാർ, ജയകുമാർ, ജി.വിജയകുമാർ (ജനറൽ സെക്രട്ടറിമാർ), വി.ആർ. ജയചന്ദ്രൻ, പി.ഡി. ജോസ്, അഭിത,അനിൽകുമാർ (സെക്രട്ടറിമാർ), ബി.സുരേഷ് കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.