താരതമ്യപ്പെടുത്തൽ നവാഗതർക്ക് വെല്ലുവിളി : ഇന്ദ്രസിസ് ആചാര്യ

Wednesday 14 December 2022 2:55 AM IST

തിരുവനന്തപുരം: സത്യജിത്ത് റേയെ പോലുള്ള പ്രഗല്ഭരുമായുള്ള താരതമ്യപ്പെടുത്തൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് നവാഗതർക്കും സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്കുമാണെന്ന് ബംഗാളി സംവിധായകൻ ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദ ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തിയേറ്റർ നിറഞ്ഞുകവിയുന്ന രാജ്യാന്തര മേളയിലെ ആവേശം ഇതര ഭാഷകളിലെ സംവിധായകർക്ക് സന്തോഷം പകരുന്നതായി മണിപ്പൂരി സംവിധായകൻ റോമി മെയ്‌തേയ് പറഞ്ഞു. മീരാ സാഹേബ് മോഡറേറ്ററായ ചടങ്ങിൽ മായ് ന്യുയെൻ, റോമി മെയ്‌തേയ്, മസൂദ് റഹ്മാൻ പ്രൊശൂൺ, അമിൽ ശിവ്ജി, അമൻ സച്ച്‌ദേവ്, ഐമർ ലബാക്കി, പ്രിയനന്ദനൻ ,ബാലു കിരിയത്ത് തുടങ്ങിയവരും പങ്കെടുത്തു.