പൃഥ്വിരാജ്,​ ആന്റണി പെരുമ്പാവൂർ,​ ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ള നിർമ്മാതാക്കളുടെ വീടുകളിൽ ഇൻകംടാക്സ് റെയ്ഡ് ,​ ഉദ്യോഗസ്ഥർ എത്തിയത് ലോക്കൽ പൊലീസിനെ അറിയിക്കാതെ

Thursday 15 December 2022 8:51 PM IST

കൊച്ചി : നടനും നിർമ്മാതാവുമായ പൃഥിരാജ്,​ നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ,​ ലിസ്റ്രിൻ സ്റ്റീഫൻ,​ ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ ഇൻക്സംടാക്സ് റെയ്‌ഡ്. ആദായ നികുതി വകുപ്പിന്റെ കേരള,​ തമിഴ്‌നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിവൈകിയാണ് അവസാനിച്ചത്. പരിശോധന നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നതായാണ് വിവരം,​

ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. റെയ്ഡ് വിവരം ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല,​. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിൻ സ്റ്റീഫൻ,​ ആന്റോ ജോസഫ്,​ പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്.

Advertisement
Advertisement