സംവിധായകൻ സച്ചിയുടെ മാതാവ് നിര്യാതയായി

Friday 16 December 2022 4:39 AM IST

കൊച്ചി: പരേതനായ സിനിമാ സംവിധായകൻ സച്ചിയുടെ മാതാവും തൃപ്പൂണിത്തുറ എരൂർ കൂവക്കാട്ട് പരേതനായ രാമകൃഷ്ണന്റെ ഭാര്യയുമായ ദാക്ഷായണി(81) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മറ്റു മക്കൾ: കെ.ആർ.രാധാകൃഷ്ണൻ,കെ.ആർ.മുരളീധരൻ,കെ.ആർ.സജിത.മരുമക്കൾ:കെ.എം.സുധാമണി,സിജി സച്ചി,പി.രാധാകൃഷ്ണൻ.

Advertisement
Advertisement