എംഡിഎംഎ പിടിച്ച കേസിൽ നാലര വർഷം കഠിനതടവും 45,000 രൂപ പിഴയും

Friday 16 December 2022 3:41 AM IST

മഞ്ചേരി: എം.ഡി.എം.എ പിടിച്ച കേസിൽ ഒന്നാം പ്രതിക്ക് നാലര വർഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിലിനാണ്(28) മഞ്ചേരി നാർക്കോട്ടിക് സ്‌പെഷൽ കോടതി ജഡ്ജ് എൻ.പി ജയരാജ് ശിക്ഷവിധിച്ചത്. രണ്ടാം പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാത്തതിനാൽ വെറുതെ വിട്ടു.
2021 മാർച്ച് 14നാണ് കേസിനാസ്പദമായ സംഭവം. എയർപോർട്ട് കൊളത്തൂർ റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന കൊണ്ടോട്ടി പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ഥാർ ജീപ്പിൽ നിന്നും 15.5 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഓടി രക്ഷപ്പെട്ട രണ്ടാംപ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും കുറ്റം തെളിയിക്കാനായില്ല. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. തലാപ്പിൽ അബ്ദുൽ സത്താർ ഹാജരായി.

Advertisement
Advertisement