കൊവിഡ്, എംപോക്സ് അടിയന്തരാവസ്ഥകൾ 2023ൽ പിൻവലിക്കാനായേക്കും : ഡബ്ല്യു.എച്ച്.ഒ

Friday 16 December 2022 5:05 AM IST

ജനീവ : കൊവിഡ് 19, എംപോക്സ് ( മങ്കിപോക്സ് ) എന്നിവ 2023ലും പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടർന്നേക്കില്ലെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) മേധാവി ടെഡ്രോസ് അഡനോം ഗബ്രിയേസസ് പറഞ്ഞു.

രണ്ട് രോഗങ്ങളുടെയും കേസുകളുടെ തീവ്രത കുറയുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ നിഗമനം. അതേ സമയം, കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് 19ന്റെ ഉത്ഭവത്തെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഡബ്ല്യു.എച്ച്.ഒ ചൈനയോട് ആവശ്യപ്പെട്ടു.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യ കൊവിഡ് കേസുകൾ തിരിച്ചറിഞ്ഞത്. വുഹാനിലെ ലബോറട്ടറിയിൽ നിന്ന് ചോർന്നതാണെന്ന് ഉൾപ്പെടെയുള്ള സിദ്ധാന്തങ്ങൾ നിലവിൽ ഡബ്ല്യു.എച്ച്.ഒയ്ക്ക് മുന്നിലുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല.

Advertisement
Advertisement