സുശാന്തിന്റെ കാമുകി റിയ പുതിയ പ്രണയത്തിൽ

Saturday 17 December 2022 12:42 AM IST

അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുതിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്ക് പുതിയ പ്രണയം. ബണ്ടി സാജ്‌ദെ എന്ന വ്യവസായിയെ റിയ ഡേറ്റ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. സുശാന്തിന്റെ മരണത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ താരമാണ് റിയ. റിയയെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമിതമായി ലഹരി ഉപയോഗിക്കാൻ സുശാന്തിനെ പ്രേരിപ്പിച്ചു എന്ന കുറ്റവും റിയക്ക് എതിരെ ചുമത്തിയിരുന്നു.

സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങൾ നൽകിയിരുന്നത്.

ബംഗളൂരുവിലെ ബംഗാളി കുടുംബത്തിൽ ജനിച്ച റിയ എം.ടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായി. 2013ൽ മേരേ ഡാഡ് കി മാരുതി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2012ൽ തുനീ ഗതു നീഗ എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടു.

യാഷ് രാജ് ഫിലിംസിന്റെ ബാങ്ക് ചോർ, ഹാഫ് ഗേൾ ഫ്രണ്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. യാഷ് രാജ് ഫിലിംസിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാൾ ഉയർന്നുകേട്ടത് സുശാന്തുമായുള്ള പ്രണയവാർത്തകളായിരുന്നു.അതേസമയം റിയയ്ക്ക് ബണ്ടി ആശ്വാസം പകരുന്നുവെന്നാണ് റിപ്പോർട്ട്. അവർ സന്തോഷത്തോടെ ഇരിക്കുന്നുന്നുവെന്നും റിയയുടെ കൂടെ സദാ ബണ്ടി ഉണ്ടെന്നും ആരാധകർ.