കേസരി സ്മാരക പ്രഭാഷണം.

Saturday 17 December 2022 12:00 AM IST

ചിറക്കടവ്. പഞ്ചായത്തിന്റെ പ്രതിമാസ സംവാദപരമ്പരയിലെ അഞ്ചാമത്തെ പരിപാടി കേസരി ബാലകൃഷ്ണപിള്ളയുടെ ചരമദിനമായ 18ന് 3ന് ചിറക്കടവ് കിഴക്കുംഭാഗം 747ാം നമ്പർ എൻ.എസ്.എസ്.കരയോഗം ഹാളിൽ നടത്തും. കേരള സർവകലാശാല അദ്ധ്യാപകനും മാദ്ധ്യമപ്രവർത്തകനുമായ ഡോ.കെ.അരുൺകുമാർ ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഗ്രാമദീപം വായനശാലയും അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് രൂപവത്ക്കരിച്ച 'ജനസംസ്‌കാര ' ജനകീയ സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. വാർഡംഗം കെ.ജി.രാജേഷ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുൻപ് ഗ്രാമദീപം മ്യൂസിക് ക്ലബ്ബിന്റെ കരോക്കെ ഗാനമേള ഉണ്ടായിരിക്കും..