സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ
തെന്നിന്ത്യൻ താരം സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ. അമൻ റാഫി സംവിധാനം ചെയ്യുന്ന കർട്ടൻ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെയാണ് സോണിയ അഗർവാൾ അവതരിപ്പിക്കുന്നത്. കാതൽ കൊണ്ടേൻ, 7 ജി റെയിൻബോ കോളനി, പുതുകോട്ടെെ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ ഗൃഹപ്രവേശം സിനിമയിൽ മുകേഷിന്റെ നായികയായാണ് മലയാളത്തിൽ എത്തുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രം ജമ് നാപ്യാരിയിൽ െഎറ്രം ഡാൻസ് രംഗത്ത് പ്രത്യക്ഷപ്പെട്ടു. തീറ്ററപ്പായി ആണ് മറ്റൊരു ചിത്രം. ഇടുക്കി ഏലപ്പാറയിൽ ചിത്രീകരണം പുരോഗമിക്കുന്ന കർട്ടനിൽ ജിനു തോമസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ശിവജി ഗുരുവായൂർ,വി. കെ ബൈജു, ശിവദാസൻ,സിജോ, സൂര്യ,അമൻ റാഫി, മറീന മൈക്കിൾ,അമ്പിളി സുനിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം-സന്ദീപ് ശങ്കർ,തിരക്കഥ-ഷിജു ജിനു,അസോസിയേറ്റ് ഡയറക്ടർ-വൈശാഖ് എം സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ-സനൂപ് ഷാ,രജീന്ദ്രൻ മതിലകത്ത്,സുജിത എസ്, പ്രൊഡക്ഷൻ കൺട്രോളർ-ഷൗക്കത്ത് മന്നലംകുന്ന്.പി,.ആർ. ഒ എ. എസ് ദിനേശ്.