ഐക്യദാർഢ്യ ദീപം തെളിയിച്ചു.
Saturday 17 December 2022 12:00 AM IST
കോട്ടയം. ഭാരത് ജോഡോ യാത്ര 100 ദിനം പിന്നിട്ടതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി നൂറ് ഐക്യദാർഢ്യ ദീപം തെളിയിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ്, ജെനിൻ ഫിലിപ്പ്, ഗൗരി ശങ്കർ, ലിബിൻ കെ.ഐസക്, അനൂപ് അബുബക്കർ, അബു താഹിർ, യദു സി നായർ, ഡാനി രാജു ആൽബിൻ തോമസ്, ജിജി മൂലങ്കുളം തുടങ്ങിയവർ പങ്കെടുത്തു.