അനുസ്മരണ സമ്മേളനം.

Saturday 17 December 2022 8:24 PM IST

കോട്ടയം. വേലൻ സമുദായ ആചാര്യനും ഭാരതീയ വേലൻ സൊസൈറ്റി സ്ഥാപക നേതാവുമായ കെ.എസ്. രാഘവൻ ശാസ്ത്രി അനുസ്മരണ സമ്മേളനം 18ന് കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ നടക്കും. രാവിലെ 10 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി കർമ്മ ശില പ്രോജക്ട് ഉദ്ഘാടനവും മുതിർന്ന നേതാക്കളെ ആദരിക്കലും നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, എ.ജി സുഗതൻ, കെ.കെ ശശി, ചന്ദ്രശേഖരൻ വി.എൽ തുടങ്ങിയവർ പ്രസംഗിക്കും.