സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ.
Saturday 17 December 2022 12:00 AM IST
പൊൻകുന്നം. കൊവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ, വന്ധ്യതയുടെ വ്യാപനവും ചികിത്സയും എന്നീ വിഷയങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം നടത്തുന്ന കാഞ്ഞിരപ്പള്ളി താലൂക്ക് തല സർവ്വേ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീലത സന്തോഷ് അദ്ധ്യക്ഷയായി. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസർ ആർ.രാജേഷ് സർവ്വേ വിശദീകരണം നടത്തി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജയപ്രകാശ് വി, ഇൻവെസ്റ്റിഗേറ്റർമാരായ ബി.രശ്മി, രാജീവ് പി.ജോസ്, ടി.വൈ.ഷെറഫുദ്ദീൻ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ ഖാലിദ് കീരന്റകത്ത് തുടങ്ങിയവർ സംസാരിച്ചു.