പെനാൽട്ടി ഷൂട്ടൗട്ട് മത്സരം

Friday 16 December 2022 10:33 PM IST

കണ്ണൂർ : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരിക്കെതിരെ രണ്ടു കോടി ഗോൾ കാമ്പയിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്​റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരു ഗോൾ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ സെക്രട്ടറി എ.പി.സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പ്രീത സമ്മാനദാനം നിർവഹിച്ചു. സ്​റ്റാഫ് കൗൺസിൽ സെക്രട്ടറി ടി.വി. അനിരുദ്ധൻ ,ടി.ജിതിൻ,സുമേഷ് മണത്തണ, സീനിയൽ ലാബ് ടെക്‌നിഷ്യൻ ടി.വി.അനിരുദ്ധൻ, ജൂനിയൽ പബ്ലിക് ഹെൽത്ത് നഴ്‌സ് സബിത എന്നിവർ വിജയികളായി.

Advertisement
Advertisement