ചേംബർ എക്‌സ്‌പോ ഇന്നും നാളെയും

Friday 16 December 2022 10:35 PM IST

കണ്ണൂർ: വനിതാ സംരംഭകർക്ക് പ്രാത്സാഹനം നൽകുന്നതിനും ഉത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ വനിതാ വിഭാഗം വർഷം തോറും നടത്തി വരുന്ന ചേംബർ എക്‌സ്‌പോ ഇന്നും നാളെയും രാവിലെ 11 മുതൽ രാത്രി എട്ട് വരെ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ നടക്കും. എക്‌സിബിഷൻ കം സെയിൽസ് ആണ് സംഘടിപ്പിക്കുന്നത്. 10.30 ന് സിനിമാ താരം സിനി എബ്രഹാം ഉദ്ഘാടനം ചെയ്യും. വിവിധ തരം വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ക്രോക്കറി ഉത്പ്പന്നങ്ങൾ, കോസ്‌മെ​റ്റിക്‌സ്, ഡയമണ്ട് ആഭരണങ്ങൾ, ബാഗുകൾ, ഷൂ, വീട്ടിൽ നിന്നും തയ്യാറാക്കുന്ന പല വിധ വിഭവങ്ങളും പ്രദർശനത്തിനുണ്ടാകും. പാചക മത്സരവും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഹനീഷ് കെ.വാണിയങ്കണ്ടി, ഷൈൻ ബെനവൻ, താര രഞ്ജിത്ത്, നിഷ വിനോദ് എന്നിവർ സംബന്ധിച്ചു.