ക്രിസ്മസ് സന്ധ്യ ;വിളംബര റാലി

Friday 16 December 2022 10:37 PM IST
പയ്യന്നൂർ ടൗൺ സ്ക്വയറിൽ ഇന്ന് വൈകീട്ട് നടക്കുന്ന ക്രിസ്മസ് സന്ധ്യ വിളംബര റാലി ഫാ : ലിജോ ജെ. ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

പയ്യന്നൂർ: ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് ടൗൺ സ്‌ക്വറിൽ നടക്കുന്ന ക്രിസ്മസ് സന്ധ്യയുടെ മന്നോടിയായി നഗരത്തിൽ വിളംബര റാലി നടത്തി. കേളോത്ത് അമലോൽഭവമാതാ ദേവാലയ പരിസരത്ത് സെബാസ്റ്റ്യൻ തോട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ ഫാദർ ലിജോ ജെ.ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു. ഫാദർ ആന്റണി മുഞ്ഞനാട്ട്, അഡ്വ : ടോണി ജോസഫ് പുഞ്ചകന്നേൽ, ജേക്കബ് ജോൺ, ആന്റണി പിലാക്കൽ, പി.മാമച്ചൻ,ഷാജുവെങ്കിട്ടക്കൽ, മിനി ടീച്ചർ , ബിജുകുട്ടൻപുറത്ത്, ജോർജ് വയലിൽ നേതൃത്വം നൽകി. ഇന്ന് വൈകീട്ട് നടക്കുന്ന ക്രിസ്മസ് സന്ധ്യ കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.