ഖാദി വർക്കേഴ്സ് ഫെഡറേഷൻ കൺവെൻഷൻ

Friday 16 December 2022 10:42 PM IST

പയ്യന്നൂർ : കേന്ദ്ര ഖാദി കമ്മിഷന്റെ അവഗണന അവസാനിപ്പിക്കുക ,ദേശീയ ഖാദി വ്യവസായവും,തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് , ഖാദി വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 30ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ ഭാഗമായുള്ള ജില്ലാ സമര പ്രഖൃാപന കൺവൻഷൻ ഗാന്ധി പാർക്കിൽ നടന്നു. ഖാദി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണൻ ഉൽഘാടനം ചെയ്തു. ഒ.കാർത്തൃായനി അദ്ധൃക്ഷത വഹിച്ചു.കെ.ധനഞ്ജയൻ സമര പ്രഖൃാപന പ്രമേയം അവതരിപ്പിച്ചു. വി.കെ.ബാബുരാജ്, കെ.കെ.കൃഷ്ണൻ , കെ.യു.രാധാകൃഷ്ണൻ, എം.കുഞ്ഞമ്പു, കെ.സത്യഭാമ, കെ.സുശീല, സി.സതി,അനിത സംസാരിച്ചു. ജില്ലാ പ്രചാരണ ജാഥ ജനുവരി 12, 13, 14 തീയതികളിൽ നടക്കും.