വൈകല്യമുള്ളവർക്ക് എംബിബിഎസ് നിഷേധം: വിദഗ്‌ദ്ധസമിതി രൂപീകരിക്കണം

Saturday 17 December 2022 2:13 AM IST

ന്യൂ​ഡ​ൽ​ഹി​:​ എം.​ബി.​ബി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​ൽ​ ​നി​ന്ന് ​40​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​വൈ​ക​ല്യ​മു​ള്ള​വ​രെ​ ​ത​ട​യു​ന്ന​ ​വ്യ​വ​സ്ഥ​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ​ ​വി​ദ​ഗ്‌​ദ്ധ​ ​സ​മി​തി ​രൂ​പീകരിക്കണമെന്ന് ദേ​ശീ​യ​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​നോ​ട് ​സു​പ്രീം​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

1997ലെ ഗ്രാഡ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ 2019ലെ ഭേദഗതി ചോദ്യം ചെയ്ത് സമ്മർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകിയത്. 40 ശതമാനത്തിന് മുകളിൽ സംസാര, ഭാഷാ വൈകല്യമുള്ളവർക്ക് എം.ബി.ബി.എസ് പ്രവേശനം നേടുന്നത് തടയുന്ന ചട്ടങ്ങളെ ചോദ്യം ചെയ്ത് 55 ശതമാനം സംസാര വൈകല്യമുള്ളയാളാണ് ഹർജി നൽകിയത്.

വൈകല്യമുള്ളവർക്ക് പ്രവേശനം നൽകുന്നതിന് മുമ്പ് അവർക്ക് കോഴ്സ് ശരിയായി പൂർത്തിയാക്കാൻ കഴിയുമോയെന്നും, പഠനം കഴിഞ്ഞ് രോഗികളെ ശരിയായി ചികിത്സിക്കാൻ കഴിയുമോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) വ്യക്തമാക്കി. 40 ശതമാനത്തിലധികം സംസാര വൈകല്യമുള്ള വിദ്യാർത്ഥിക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോയെന്ന് നിർണയിക്കാൻ എയിംസിലെ ഡോക്ടർമാരുടെ വിദദ്ധ സമിതി രൂപീകരിച്ചതായും എൻ.എം.സിയുടെ അഭിഭാഷകൻ പറഞ്ഞു. സംസാര വൈകല്യമുണ്ടെങ്കിൽ തനിക്ക് ഗവേഷകനായി പ്രവർത്തിക്കാൻ തടസമില്ലെന്ന് ഹർജിക്കാരി വാദിച്ചു. എന്നാൽ ഒരു വിദ്യാർത്ഥി ആദ്യം ഡോക്ടറാകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്താലേ ഗവേഷകനാകാൻ കഴിയൂവെന്ന് എൻ.എം.സി വ്യക്തമാക്കി.

 വിശാല വീക്ഷണം വേണമെന്ന് ചീഫ് ജസ്റ്റിസ്

വി​ഷ​യ​ത്തെ​പ്പ​റ്റി​ ​വി​ശാ​ല​ ​വീ​ക്ഷ​ണം​ ​വേ​ണ​മെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​പ​റ​ഞ്ഞു.​ ​ഇ​തി​നാ​യി​ ​സാ​മൂ​ഹ്യ​ ​നീ​തി​ ​ശാ​ക്തീ​ക​ര​ണ​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​നി​ന്നും​ ​വൈ​ക​ല്യ​മു​ള്ള​വ​രി​ൽ​ ​നി​ന്നുമുള്ള പ്രതി​നി​ധികളെ ഉൾപ്പെടുത്തി ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്ക​ണം.​ ​ സാ​മൂ​ഹ്യ​ ​നീ​തി​ ​ശാ​ക്തീ​ക​ര​ണ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​വി​ഷ​യ​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​സ​ഹാ​യം​ ​ചെ​യ്യാ​നാ​കു​മോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​ഐ​ശ്വ​ര്യ​ ​ഭ​ട്ടി​യോ​ടും​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മ​റു​പ​ടി​ ​സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ​എ​ൻ.​എം.​സി​ ​വ്യ​ക്ത​മാ​ക്കി.​ ​വി​ഷ​യം​ 2023​ ​ജ​നു​വ​രി​ ​ആ​റി​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും. ഹ​ർ​ജി​ക്കാ​രി​ക്ക് ​ഹ​രി​യാ​ന​ ​ക​ർ​ണാ​ലി​ലെ​ ​ക​ല്പ​ന​ ​ചൗ​ള​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​സീ​റ്റ് ​അ​നു​വ​ദി​ച്ചി​രു​ന്നു.​ 2019​ ​ലെ​ ​ഗ്രാ​ഡ്വേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​നി​യ​മ​ ​ച​ട്ട​ങ്ങ​ളി​ലെ​ ​ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച് ​അ​വ​ളെ​ ​അ​യോ​ഗ്യ​യാ​ക്കി.​ ​തു​ട​ർ​ന്നാ​ണ് ​പഞ്ചാ​ബ്,​ ​ഹ​രി​യാ​ന​ ​ഹൈ​ക്കോ​ട​തി​യെ​യും​ ​പി​ന്നീ​ട് ​സു​പ്രീം​ ​കോ​ട​തി​യെ​യും​ ​സ​മീ​പി​ച്ച​ത്.