പീഡനകേസിൽ യുവാവ് അറസ്റ്റിൽ

Saturday 17 December 2022 2:26 AM IST

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടവിലങ്ങ് കാര വാഴക്കൂട്ടത്തിൽ അഭിഷേകിനെയാണ് (22) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അജിത്ത് കെ., ആനന്ദ്, എ.എസ്.ഐ പ്രീജു, സി.പി.ഒ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.