സൗജന്യ മെഡിക്കൽ ക്യാമ്പ്
Saturday 17 December 2022 1:32 AM IST
വള്ളികുന്നം: വള്ളികുന്നം ആർട്സ് ക്ലബ്ബ് ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെനേതൃത്വത്തിൽ അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃതം ഹൈസ്കൂളിൽ നാളെ 9 മണി മുതൽ ഒരു മണി വരെ സമ്പൂർണ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. എ.ഐ.പി.എസ്.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജിപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ക്യാംപിൽ ജനറൽ മെഡിസിൻ, ഹൃദ്രോഗം, പിഡിആർടിക്ക്, അസ്ഥിരോഗം, ശിശുരോഗം, ഇഎൻ ടി, നേത്രചികിത്സ തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കും. 9562411678.