പരിശീല ക്ലാസ്

Saturday 17 December 2022 1:35 AM IST
പരിശീല ക്ലാസ്

മുഹമ്മ: മാവിൻ ചുവട് കപ്പേള റെസിഡന്റ് സ് അസോസിയേഷന്റെ(മകരം) ആഭിമുഖ്യത്തിൽ ജനുവരിയിൽ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ(കില) ട്രെയിനിങ്ങ് പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്ക് മഹിളാ കിസാൻ സശാക്തീകരൺ പരിയോജനയുടെ (എംകെ എസ്പി) ട്രെയിനിങ്ങ് പ്രൊജക്ടുകൾ ജില്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. വേണുഗോപാൽ വിശദീകരിച്ചു.

ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറികൾ എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകളുടെ കർഷക കൂട്ടായ്മയും രൂപീകരിച്ചു. മകരം പ്രസിഡന്റ് ബി.രാധാകൃഷ്ണൻ സെക്രട്ടറി പൗലോസ് നെല്ലിക്കാപ്പള്ളി, സി.കെ.മണി ചീരപ്പൻചിറ, രത്നാകരൻ തുരുത്തിക്കാട്, പി.എസ്.പ്രസന്നൻ, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.