സവാക്ക് ഓഫ് ഇൻഡ്യ ജില്ലാ സമ്മേളനം

Saturday 17 December 2022 2:43 AM IST
സവാക്ക് ഓഫ് ഇൻഡ്യ ജില്ലാ സമ്മേളനം ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ: സവാക്ക് ഓഫ് ഇന്ത്യ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാ രാജ് പറഞ്ഞു. സവാക്ക് ഓഫ് ഇൻഡ്യ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ..ജില്ലാ പ്രസിഡൻ്റ് പ്രാത്താസ് അറയ്ക്കൽ അധ്യക്ഷനായി. കാഥികൻ മുതുകുളം സോമനാഥ് ,സി.സി.ബാബു ആതിര, പ്രഫ. ഇടനാട് രാധാകൃഷ്ണൻ ,കാഥിക കായംകുളം വിമല , ദാസപ്പൻ നീണ്ടൂർ ,കാസിംബാവ ,രത്നാഭായി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സജിത്ത് ഉദ്ഘാടനം ചെയ്തു. പ്രാത്താസ് അറക്കൽ അധ്യക്ഷനായി. ഹരി, അനിയപ്പൻ ചേർത്തല ,സിനു നായർ ,മല്ലിക ടീച്ചർ ,സജീവൻ, സി.കെ.സജി ,ശശികുമാർ എന്നിവർ സംസാരിച്ചു.