ഷാപ്പിനെതിരെ സമരം
Saturday 17 December 2022 12:03 AM IST
മാന്നാർ: ജനവാസ മേഖലയിൽ ആരംഭിച്ച കള്ള് ഷാപ്പിനെതിരെ ജനകീയ സമരം ആരംഭിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടമ്പേരൂർ കുറിയന്നൂർ ജംഗ്ഷനിൽ പെട്ടെന്ന് ആരംഭിച്ച കുടംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, സ്വയം സഹായ സംഗം, സിനീയർ സിറ്റിസൺ ഫോറം ,യുവശക്തി, സുഭാഷ് ആർട്സ് & സ്പോർട്ടസ് , വിവിധ രാഷ്ടീയകക്ഷി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. ജനകീയ സമരസമിതി ചെയർമാനായി വാർഡ് മെമ്പർ വി.കെ.ഉണ്ണികൃഷ്ണനെയും കൺവീനറായി പുളിക്കൽ പുരുഷോത്തമൻ നായരെയു തെരഞ്ഞെടുത്തു. വി.കെ.ഉണ്ണികൃഷ്ണൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസി ഡൻ്റ റ്റി.വി രത്നകുമാരി, റവ.മാത്യു മാത്തുണ്ണി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പഴവൂർ എന്നിവഉ സംസാരിച്ചു.