ചരിത്രം കുറിച്ച് കിസാൻ സഭ ദേശീയ സമ്മേളനത്തിന് സമാപനം

Saturday 17 December 2022 12:08 AM IST

പതിനായിരങ്ങൾ പങ്കെടുത്ത കർഷക മഹാ സമ്മേളനം

തൃശൂർ: നിരവധി സമരപോരാട്ടങ്ങൾക്ക് വേദിയായ തൃശൂരിൽ ചരിത്രം കുറിച്ച് കിസാൻ സഭ ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ചു. ഇന്നലെ തേക്കിൻക്കാട് മൈതാനിയിൽ നടന്ന മഹാകർഷക സമ്മേളനത്തോടെയാണ് നാലു ദിവസം നീണ്ടു നിന്ന 35-ാം അഖിലേന്ത്യ സമ്മേളനത്തിന് സമാപനം കുറിച്ചത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏണ്ണൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന്റെ സമാപനവും ഉജ്ജ്വലമായി.

സമ്മേളത്തിൽ പങ്കെടുത്ത പ്രതിനിധികൾ ശക്തൻ കേന്ദ്രീകരിച്ച് കർഷക സംഘത്തിന്റെ പുതിയ ഭാരവാഹികളുടെയും സംഘാടക സമിതി ഭാരാവാഹികളുടെയും നേതൃത്വത്തിൽ കർഷക റാലിയായി സമ്മേളന നഗരിയായി വിദ്യാർത്ഥി കോർണറിൽ എത്തി. ഇവരെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പതിനായിരങ്ങൾ ചേർന്ന് സ്വീകരിച്ചു. ഗതാഗത പ്രശ്‌നം ഒഴിവാക്കാനായി കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കിയിരുന്നു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ള അദ്ധ്യക്ഷനായി.

ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ, ഹനൻ മൊള്ള, സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ, മന്ത്രി ആർ. ബിന്ദു, സംഘാടക സമിതി ജനറൽ കൺവീനർ എ.സി. മൊയ്തീൻ, മന്ത്രി കെ. ബാലഗോപാൽ, എം. വിജയകുമാർ, പി. കൃഷ്ണപ്രസാദ്, വത്സൻ പനോളി, എം. സ്വരാജ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എം. വിജയകുമാർ, എൻ.ആർ. ബാലൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ബേബി ജോൺ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, കെ.വി. അബ്ദുൾ ഖാദർ, എം.കെ. കണ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും അരങ്ങേറി.

അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കും​ ​വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ​ ​കി​സാ​ൻ​ ​സ​ഭ​ ​ഏ​റ്റെ​ടു​ക്കും​:​ ​വി​ജു​ ​കൃ​ഷ്ണൻ

തൃ​ശൂ​ർ​:​ ​ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​ ​മാ​ത്ര​മ​ല്ല,​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​ ​മു​ഴു​വ​ൻ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കും​ ​വേ​ണ്ടി​യു​ള്ള​ ​സ​മ​ര​ങ്ങ​ൾ​ ​കി​സാ​ൻ​ ​സ​ഭ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​കി​സാ​ൻ​ ​സ​ഭ​ ​അ​ഖി​ലേ​ന്ത്യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​വി​ജു​ ​കൃ​ഷ്ണ​ൻ.​ ​സം​യു​ക്ത​ ​കി​സാ​ൻ​ ​മോ​ർ​ച്ച​യു​ടെ​ ​സ​മ​ര​വു​മാ​യി​ ​ചേ​ർ​ന്നു​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ത​ന്നെ​യാ​ണു​ ​തീ​രു​മാ​ന​മെ​ന്നും​ ​ബി​ജു​ ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു. ഏ​പ്രി​ൽ​ ​അ​ഞ്ചി​നു​ ​ഡ​ൽ​ഹി​യി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മ​സ്ദൂ​ർ​ ​കി​സാ​ൻ​ ​മ​ഹാ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ 10​ ​ല​ക്ഷം​ ​ക​ർ​ഷ​ക​ർ​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​വാ​ഗ്ദാ​ന​ ​ലം​ഘ​ന​ത്തി​നു​ള്ള​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കും.​ ​ക​ർ​ഷ​ക​ർ​ക്കും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​അ​നു​കു​ല​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​തു​വ​രെ​ ​സ​മ​രം​ ​തു​ട​രും.​ ​സം​യു​ക്ത​ ​കി​സാ​ൻ​ ​മോ​ർ​ച്ച​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ​ര​ത്തി​ൽ​ ​കി​സാ​ൻ​ ​സ​ഭ​യി​ൽ​ ​നി​ന്നു​ ​വ​ൻ​ ​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​മെ​ന്നും​ ​വി​ജു​ ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.