ദേശീയ പാതയിലെ വിള്ളൽ: 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകി

Saturday 17 December 2022 12:15 AM IST
തൃ​ശൂ​ർ​ - മ​ണ്ണു​ത്തി​ ​വ​ട​ക്ക​ഞ്ചേ​രി​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​കു​തി​രാ​ൻ​ ​തു​ര​ങ്ക​ത്തി​ന് ​സ​മീ​പം​ ​വ​ഴു​ക്കുംപാ​റ​യി​ൽ​ ​റോ​ഡി​ൽ​ ​വി​ള്ള​ൽ​ ​സം​ഭ​വി​ച്ച​ ​ഭാ​ഗം​ ​മ​ന്ത്രി​കെ​ .​ ​രാ​ജ​ൻ,​ ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​രി​ശോ​ധി​ക്കു​ന്നു.

തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ റോഡിന് മദ്ധ്യത്തിൽ വിള്ളലുണ്ടായ സ്ഥലം പാലക്കാട് ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി മാനേജർ സന്ദർശിച്ച് വിദഗ്ദ്ധാഭിപ്രായം രേഖപ്പെടുത്തി ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദേശീയപാതയിൽ കുതിരാന് സമീപം വഴക്കുംപാറയിൽ പ്രധാന റോഡിന് മദ്ധ്യത്തിൽ വിള്ളലുണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയപാതയുടെ വശങ്ങൾ ഭിത്തികെട്ടി സുരക്ഷിതമാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അതിനുള്ള പരിഹാരവും റോഡിന്റെ സുരക്ഷാസ്ഥിതി സംബന്ധിച്ച വിശദീകരണവും അടങ്ങിയതായിരിക്കണം റിപ്പോർട്ട്. റോഡിലെ വിള്ളലുമായി ബന്ധപ്പെട്ട് ദേശീയപാത നിർമ്മാണ കരാറുകാരന് അടിയന്തര നോട്ടീസ് നൽകാൻ ദേശീയ പാത പ്രൊജക്ട് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

കളക്ടർ നിർദേശിക്കുന്ന പി.ഡബ്ല്യു.ഡി വിദഗ്ദ്ധർ, റോഡ് പാലം വിദഗ്ദ്ധർ, എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെട്ട സംഘം രണ്ട് ദിവസത്തിനുള്ളിൽ വിള്ളൽ പരിശോധിച്ച് റിപോർട്ട് നൽകണം. മഴക്കാലത്ത് പാലത്തിൽ നിന്ന് താഴോട്ട് വെള്ളം ഒഴുകുന്നത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനായി അവരുടെ അഭിപ്രായങ്ങൾകൂടി സംഘം ശേഖരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ദേശീയപാതാ അതോറിറ്റി അധികൃതരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും.

ജില്ലാ കളക്ടർ ഹരിത വി കുമാർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, പട്ടിക്കാട് എസ്.ഐ ഷാജു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

സുരക്ഷാഭിത്തിയില്ലെന്ന് മന്ത്രി
പഴയ പാതയിൽ നിന്ന് ഒമ്പത് മീറ്റർ ഉയർത്തിയാണ് പുതിയ പാത നിർമ്മിച്ചിരിക്കുന്നത്. ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായാൽ സമീപത്തെ വീടുകൾക്കും കടകൾക്കും ഭീഷണിയാകും. ഇത്രയും ഉയരത്തിൽ റോഡ് നിർമിക്കുമ്പോൾ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തി നിർമിച്ച് സുരക്ഷിതമാക്കണമെന്നാണ് നിയമം. എന്നാൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മാത്രമാണ് സുരക്ഷാഭിത്തി നിർമിച്ചത്. റോഡിന്റെ മറുഭാഗത്ത് മണ്ണിട്ട് ഉയർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി കെ. രാജൻ കുറ്റപ്പെടുത്തി.

ശബരിമല തീർത്ഥാടന കാലം പരിഗണിച്ച് ശാസ്ത്രീയ പരിശോധന നടത്തി സുരക്ഷിത യാത്ര ഉറപ്പാക്കും. ദേശീയപാതയുടെയും സർവീസ് റോഡിന്റെയും നിർമ്മാണത്തിൽ ഗുരുതര അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ് വിള്ളലുണ്ടായ സ്ഥലം അധികൃതർ കോൺക്രീറ്റ് ഇട്ട് അടച്ചിരിക്കുകയാണ്.

- കെ. രാജൻ,​ റവന്യൂ മന്ത്രി

പാ​ലി​യേ​ക്ക​ര​ ​ടോ​ൾ​:​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കു​ന്നു​വെ​ന്ന്

തൃ​ശൂ​ർ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ 60​ ​കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ​ ​ഒ​രു​ ​ടോ​ൾ​ ​പ്ലാ​സ​യെ​ന്ന​ ​നി​യ​മ​പ്ര​കാ​രം​ ​പാ​ലി​യേ​ക്ക​ര​ ​ടോ​ൾ​ ​നി​റു​ത്ത​ലാ​ക്കാ​ൻ​ ​ഇ​നി​യും​ ​ന​ട​പ​ടി​യെ​ടു​ക്കാ​തെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ഡി.​സി.​സി.​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്.
ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ ​നി​റു​ത്ത​ലാ​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​ ​സ​ഭ​യി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ട് ​ഒ​മ്പ​ത് ​മാ​സ​മാ​യി.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​നും​ ​സെ​ക്ര​ട്ട​റി​ക്കും​ ​അ​പേ​ക്ഷ​ക​ൾ​ ​അ​യ​ച്ചെ​ങ്കി​ലും​ ​ന​ട​പ​ടി​യി​ല്ല.​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചോ​ ​എ​ന്ന് ​വി​വ​രാ​വ​കാ​ശ​ ​പ്ര​കാ​രം​ ​ന​ൽ​കി​യ​ ​ചോ​ദ്യ​ത്തി​ന് ​മൂ​ന്ന് ​ത​വ​ണ​യാ​യി​ ​പ​രി​ശോ​ധി​ച്ച് ​വ​രു​ന്നു​ ​എ​ന്ന​ ​മ​റു​പ​ടി​യാ​ണ് ​ല​ഭി​ച്ച​ത്.​ ​ഒ​രു​ ​ക​ത്ത് ​അ​യ​ച്ചു​വോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഒ​മ്പ​ത് ​മാ​സ​മാ​യി​ട്ടും​ ​സാ​ധി​ച്ചി​ല്ലെ​ന്ന​ത് ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്ച​യാ​ണ്.
ക​ർ​ണാ​ട​ക​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ഈ​ ​ആ​വ​ശ്യ​വു​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​യും​ ​ഹൈ​വേ​ ​അ​തോ​റി​റ്റി​യെ​യും​ ​സ​മീ​പി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​വ​സ​ടം​ ​വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും​ ​ടാ​ജ​റ്റ് ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​മു​ൻ​കൈ​യ്യെ​ടു​ക്ക​ണ​മെ​ന്ന് ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement