പരിഷത്ത് ആരോഗ്യ സെമിനാർ സംഘടിപ്പിക്കും

Saturday 17 December 2022 12:20 AM IST

തൃശൂർ: കേരളവും വർദ്ധിക്കുന്ന രോഗാതുരതയും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന ദ്വിദിന ആരോഗ്യസെമിനാർ 19, 20 തീയതികളിൽ നടക്കും. ഗവ. മെഡിക്കൽ കോളേജിലെ രജതം ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടർ പ്രൊഫ. കെ. പ്രവീൺലാൽ, 'കില' ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ എന്നിവർ മുഖ്യാതിഥികളാകും. ശ്രീചിത്ര ഇൻട്ട്, റീജ്യണൽ കാൻസർ സെന്റർ, വിവിധ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങ ളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ വ്യത്യസ്ത വിഷയങ്ങളിൽ 18 പ്രബന്ധങ്ങൾ അവതരിപ്പിക്കും. 19ന് വൈകീട്ട് ഓപ്പൺ ഫോറവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ ടി. സത്യനാരായണൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. കെ. വിദ്യാസാഗർ, പി.എസ്. ജൂന , ഡോ. പി. സജീവ് കുമാർ എന്നിവർ പങ്കെടുത്തു.