ക്രിസ്മസ് സെയിൽ
Saturday 17 December 2022 12:25 AM IST
തൃശൂർ: നടൻ ജയസൂര്യയുടെ ഭാര്യയും പ്രമുഖ ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യ ക്രിസ്മസ് സെയിലുമായി 17, 18 തീയതികളിൽ തൃശൂരിൽ. ജോയ്സ് പാലസ് ഹോട്ടലിൽ രാവിലെ 10 മുതൽ ഒമ്പതു വരെയാണ് പ്രദർശനവും വിൽപ്പനയും. ലിനൻ, ഓർഗൻസ, ടസ്സർ, സെമി സിൽക്ക്, കോട്ടൺ വിഭാഗത്തിൻ സരിത ജയസൂര്യ രൂപകൽപ്പന ചെയ്ത വിപുലമായ സാരി ശേഖരം പ്രദർശനത്തിനുണ്ടാകും. സൽവാർ, കൂർത്തികൾ, കുർത്താ മെറ്റീരിയലുകൾ, പലാസ്സോസെറ്റുകൾ, സ്കർട്ട് ക്രോപ്ടോപ്പുകൾ തുടങ്ങിയവ വിൽപ്പനയ്ക്കുണ്ട്. കൂടാതെ പുരുഷൻമാർക്ക് ഷർട്ടും കുർത്തയും ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ബാഗ്സ്, ക്ലച്ചസ്, ജ്വല്ലറി എന്നിവയുടെ ശേഖരവും ഉണ്ട്. ഈ രണ്ടു ദിവസവും നടൻ ജയസൂര്യയും ഉണ്ടാകും.