വിദ്യാഭ്യാസ പുരസ്കാര വിതരണം
Saturday 17 December 2022 12:33 AM IST
തൃശൂർ: വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘത്തിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണവും കലാസാംസ്കാരിക പൊതുസമ്മേളനവും നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ശ്രീശങ്കരഹാളിൽ നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ പ്രാവീണ്യം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. കലാസാം സ്കാരിക പൊതുസമ്മേളനം സബ് കളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് റഫിക്ക് അഹമ്മദ്, പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി: മണികണ്ഠൻ എന്നിവർ പങ്കെടുക്കും. ചെയർമാൻ മോഹൻ പെരുമ്പിലാവ്, ജനറൽ സെക്രട്ടറി മനോജ് മച്ചാട്, ട്രഷറർ വിജയൻ.ഇ.ബി., എൻഡോവ്മെന്റ് കമ്മിറ്റി കൺവീനർ, കെ.കെ. സുബ്രഹ്മണ്യൻ ആഘോഷ കമ്മിറ്റി കൺവീനർ വിനോദ് പുത്തൻപുരയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.