ചിത്രകലാ ക്യാമ്പ് 20ന്
Saturday 17 December 2022 12:35 AM IST
തൃശൂർ: കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രകലാ ക്യാമ്പ് 20ന് രാവിലെ 9.30ന് തൃശൂർ നെഹ്‌റു പാർക്കിന് സമീപം തേക്കിൻകാട് മൈതാനിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ലളിത കലാ അക്കാഡമി സെക്രട്ടറി ബാലമുരളികൃഷ്ണ ഉദ്ഘാടനം ചെയും. ചിത്രകലാ പരിഷത്തിന്റെ ലൈഫ് മെമ്പർന്മാരായ 50 ഓളം കലാകാരന്മാരാണ് ക്യാമ്പിൽ വരക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡോ. ജോസ് ചിറ്റിലപ്പിള്ളി, കെ.എസ്. ഹരിദാസ്, പി.കെ. ലാൽ, ജോസ് അരിമ്പൂർ, പി.എസ്. ഗോപി എന്നിവർ പങ്കെടുത്തു.