മലേഷ്യയിൽ മണ്ണിടിച്ചിൽ: 21 മരണം

Saturday 17 December 2022 5:05 AM IST

ക്വാലാലംപ്പൂർ: മലേഷ്യയിലെ സെലാംഗർ സംസ്ഥാനത്ത് അവധിക്കാല ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ നാല് കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 14 പേരെ കാണാതായി. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ മൂന്നിനാണ് ബതാംഗ് കാലി ടൗൺഷിപ്പിലെ ഫാം സ്റ്റേ മേഖലയിൽ അപകടമുണ്ടായത്. ക്യാമ്പിനോട് ചേർന്ന 30 മീറ്റർ ഉയരമുള്ള കുന്ന് ഇടിഞ്ഞുവീണതാണ് അപകടത്തിനിടയാക്കിയത്.

20ലേറെ പ്രൈമറി സ്കൂൾ ടീച്ചർമാരും കുടുംബവുമാണ് ഇവിടെ അവധിയാഘോഷിക്കാൻ എത്തിയതെന്നാണ് സൂചന. ഇതിൽ 30 കുട്ടികളും 51 മുതിർന്നവരും ഉണ്ടായിരുന്നെന്നാണ് അനൗദ്യോഗിക കണക്ക്. അപകട സമയം ഇവർ ടെന്റുകളിൽ ഉറങ്ങുകയായിരുന്നു. 700 പേരാണ് ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വനവും കുന്നും നിറഞ്ഞ മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ല. മേഖലയിൽ നേരിയ തോതിൽ മഴ പെയ്തെന്നും ഭൂചലനമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

ക്യാമ്പിംഗ് മേഖല അനധികൃതമായി പ്രവർത്തിച്ചവരികയായിരുന്നെന്ന് അധികൃതർ പറയുന്നു. രാജ്യത്ത് അപകട സാദ്ധ്യതയുള്ള എല്ലാ ക്യാമ്പിംഗ് പ്രദേശങ്ങളും ഏഴ് ദിവസത്തേക്ക് അടക്കാൻ ഭരണകൂടം ഉത്തരവിട്ടു.

Advertisement
Advertisement