ഹാർവർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റായി ആദ്യ കറുത്ത വംശജ

Saturday 17 December 2022 5:05 AM IST

ന്യൂയോർക്ക് : ഹാർവർഡ് യൂണിവേഴ്സിറ്റിയുടെ 30ാം പ്രസിഡന്റായി ക്ലോഡിൻ ഗേ ( 52 ) ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയും രണ്ടാമത്തെ വനിതയുമാണ് ക്ലോഡിൻ. നിലവിൽ ഹാർവർഡ് ഫാക്കൽറ്റി ഒഫ് ആർട്സ് ആൻഡ് സയൻസസ് ഡീനായ ക്ലോഡിൻ അടുത്ത വർഷം ജൂലായ് ഒന്നിന് സ്ഥാനമേൽക്കും. ഹെയ്തി വംശജയാണ് ക്ലോഡിൻ.